Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിനാമി സ്വത്ത് പിടിക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 12:23 am IST
in India

പനാജി (ഗോവ): രാജ്യത്തു നിന്നും കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തില്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം, കള്ളനോട്ട് എന്നിവയ്‌ക്ക് പുറമേ ബിനാമി സ്വത്തുക്കള്‍ക്കെതിരെയും നടപടികള്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിനാമി സ്വത്തുക്കള്‍ സ്വരുക്കൂട്ടിയവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ ആരംഭിക്കാന്‍ പോകുന്നു, മോദി പറഞ്ഞു.

കള്ളപ്പണത്തിനെതിരായ നടപടികളിലെ അവസാന നടപടിയല്ല നോട്ടുകള്‍ പിന്‍വലിച്ചത്. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിനായി കൂടുതല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. എനിക്കെതിരെയുള്ള ശക്തികളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അവരെന്നെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കിലും കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിച്ച് അവര്‍ ഉണ്ടാക്കിയതെല്ലാം ഞാന്‍ പിടികൂടും. ഞാന്‍ തയ്യാറായിത്തന്നെയാണ്, പ്രധാനമന്ത്രി പറഞ്ഞു.

ബിനാമി സ്വത്തുകള്‍ക്കെതിരെ ആരംഭിക്കുന്ന നടപടികള്‍ രാജ്യത്തുനിന്നും കള്ളപ്പണം ഇല്ലാതാക്കാനുള്ള യജ്ഞത്തിന് ശക്തിപകരും. ഇന്ത്യയില്‍ നിന്നും കൊള്ളയടിച്ച പണം തിരികെ എത്തിക്കുകയെന്നത് തന്റെ ദൗത്യമാണ്.

രാജ്യത്തിന് വേണ്ടിയാണ് വീടും കുടുംബവും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയത്. 2014ല്‍ പ്രധാനമന്ത്രി പദത്തിലേറുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് അഴിമതി വിമുക്ത ഇന്ത്യ എന്നത്. ആദ്യ ക്യാബിനറ്റ് യോഗത്തില്‍ കള്ളപ്പണക്കാര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോഴും നടക്കുന്നത്.

2ജി അഴിമതിയും കല്‍ക്കരി അഴിമതിയും നടത്തിയവര്‍ 4,000 രൂപ മാറാന്‍ ബാങ്കിന് മുന്നില്‍ വരി നില്‍ക്കേണ്ട അവസ്ഥയിലെത്തിയെന്ന് രാഹുല്‍ഗാന്ധിയെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. 70 വര്‍ഷം പഴയ അസുഖത്തെ 17 മാസം കൊണ്ട് ഞാന്‍ എടുത്തു മാറ്റാന്‍ പോവുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരും. ഇതിനായി ഒരുലക്ഷം യുവാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

കള്ളപ്പണക്കാരും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും വിചാരിച്ചിരിക്കുന്നത് എന്റെ തലമുടിയില്‍ പിടിച്ചു വലിച്ചാല്‍ ഞാന്‍ നിന്നോളും എന്നാണ്. എന്നെ ജീവനോടെ കത്തിച്ചാല്‍ പോലും നടപടികളില്‍ നിന്നും പിന്മാറില്ല. ആരെയും ഭയപ്പെടുന്നില്ല. പത്തുമാസം മുമ്പാരംഭിച്ച രഹസ്യ ഓപ്പറേഷനായിരുന്നു നോട്ട് നിരോധിച്ച നടപടി. രാജ്യത്തെ ജനങ്ങള്‍ 50 ദിവസം ക്ഷമിക്കണം. ഡിസംബര്‍ 30ന് മുമ്പായി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. നിങ്ങള്‍ ആഗ്രഹിച്ച ഭാരതത്തെ നിങ്ങള്‍ക്ക് സമ്മാനിക്കും. അതിന് സാധിച്ചില്ലെങ്കില്‍ പൊതുസ്ഥലത്ത് എന്നെ തൂക്കിക്കൊല്ലാം, നരേന്ദ്രമോദി പറഞ്ഞു.

നോട്ടുകള്‍ നിരോധിച്ചതില്‍ ജനങ്ങള്‍ അനുഭവപ്പെടുന്ന പ്രയാസങ്ങളില്‍ നിങ്ങളേക്കാള്‍ വേദന എനിക്കുണ്ട്. കാരണം ഞാന്‍ യുദ്ധം ആരംഭിച്ചത് സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയാലാണ്. നിങ്ങളുടെ ശക്തിയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നിങ്ങളിന്ന് അനുഭവിക്കുന്ന വേദന നാളത്തെ ഇന്ത്യയുടെ ഭാവിക്ക് പ്രയോജനകരമായിത്തീരുമെന്ന് ഞാന്‍ വാക്കുനല്‍കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നത് പാര്‍ലമെന്റംഗങ്ങളായിരുന്നു. നോട്ടു നിരോധിച്ച് നടപടി ആരംഭിച്ചതോടെ പലര്‍ക്കും ഉറക്കഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. വൃദ്ധസദനങ്ങളിലേക്ക് തള്ളപ്പെട്ട അമ്മമാരുടെ അക്കൗണ്ടുകളില്‍ പോലും പലരും രണ്ടരലക്ഷം രൂപ ഇടുന്നു. കള്ളപ്പണത്തിനെതിരായ നടപടികള്‍ വിജയകരമാകുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

പുതിയ വാര്‍ത്തകള്‍

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.