ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തി ബ്ലോഗെഴുതിയതിന് കോടതിയലക്ഷ്യ നോട്ടീസ് ലഭിച്ച മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഹാജരാകും.
വിരമിച്ച സുപ്രീംകോടതി ന്യായാധിപനെ കോടതിയില്‍ വിളിച്ചുവരുത്തി അപമാനിച്ചു എന്ന പക്ഷത്തുള്ള ഫാലി എസ് നരിമാന്‍ കോടതിയലക്ഷ്യ നോട്ടീസിന് ഉടന്‍ മറുപടി അയക്കും. കോടതിയിലും കട്ജുവിന് വേണ്ടി ഇദ്ദേഹം ഹാജരാകും.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വെറുതെവിട്ട സുപ്രീംകോടതി വിധിക്കെതിരെ പരസ്യമായി പ്രതികരിച്ചതാണ് ജസ്റ്റിസ് കട്ജുവിനെതിരെ നടപടിയെടുക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്. കോടതിയിലെ ഏഴ് ന്യായാധിപരെ വ്യക്തിപരമായി പരിഹസിച്ച് ബ്ലോഗെഴുതിയതിനെതിരെയാണ് കോടതിയലക്ഷ്യ നോട്ടീസ് നല്‍കിയിരിക്കുന്നത്.
















