അരൂര്‍: ജില്ലയിലെ എസ്സി പ്രമോര്‍ട്ടര്‍മാരുടെ നിയമനം വൈകുന്നതിനാല്‍ മുനിസിപ്പാലിറ്റി, ബ്ലോക്ക് തലങ്ങളിലെ എസ്ഇഡിഒമാര്ക്ക് ജോലിഭാരം ഇരട്ടിയായി. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്റര്‍വ്യൂ നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടത്താന്‍ കഴിഞ്ഞിട്ടില്ല.
നിലവിലുണ്ടായിരുന്ന പ്രമോട്ടര്‍മാരില്‍ നാന്നൂറോളം പേര് പുതിയ നിയമനത്തിനെതിരെ കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സപ്തംബര്‍ അവസാനമാണ് നിലവില്‍ സേവനമനുഷ്ടിച്ചിരുന്നവരെ പിരിച്ച് വിട്ടത്. എന്നാല്‍ കോടതിയില്‍ സ്റ്റേ ഉള്ളതിനാല്‍ പുതിയ നിയമനം വൈകുകയാണ്.
പട്ടികജാതി വിഭാഗത്തിന്റെ പദ്ധതികള്‍ യഥാസമയത്ത് വിനിയോഗിച്ച് തീര്‍ക്കുവാന്‍ എസ്സിഡിഒമാരെ സഹായിച്ചിരുന്ന പ്രമോട്ടേഴ്സിനെ നിയമിക്കാനുള്ള നടപടി നീക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു.
ത്രിതല പഞ്ചായത്തുകളിലെ പദ്ധതികള്‍ പൂര്‍ത്തികരിക്കേണ്ട അര്‍ഹത മാനദണ്ഡ സര്‍ട്ടിഫിക്കറ്റുകള്‍, പട്ടികജാതി വിഭാഗത്തിന്റെ പരാതികള്‍, ഭൂമി പാര്‍പ്പിടം ഇല്ലാത്തവരെ കണ്ടെത്തുക തുടങ്ങിയ സേവനങ്ങള്‍ നല്‍കേണ്ട സാഹചര്യത്തിലാണ് ഓഫീസ് ജോലിക്ക് പുറമേ ഈ സേവനങ്ങളും എസ്സി ഡിഒമാര്ക്ക് ബാദ്ധ്യതയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: