ബത്തേരി : പുരാതന കാലം മുതല്‍ വയനാട്ടിലെയും നീലഗിരി താലൂക്കിലെ ഗൂഡല്ലൂര്‍ പ്രദേശങ്ങളിലെയും വയനാടന്‍ ചെട്ടി സമുദായംഗങ്ങള്‍ നടത്തിവരാറുള്ള വൃശ്ചിക സംക്രമം തുലാം മുപ്പതിന് ബത്തേരി ഗണപതി , മാരിയമ്മന്‍ ക്ഷേത്രങ്കണങ്ങളില്‍ നടത്തുമെന്ന് വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 15ന് മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍നിന്ന് രാവിലെ തുടങ്ങുന്ന ഘോഷയാത്ര ഗണപതിക്ഷേത്രത്തില്‍ സമാപിക്കും. ബത്തേരി നഗരസഭാ ചെയര്മാന് സി.കെ.സഹദേവന് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നിശ്ചല ദൃശ്യങ്ങളും പരമ്പരാഗത വാദ്യമേളങ്ങളും ഘോഷയാത്രക്ക് കൊഴിപ്പേകും.
പത്രസമ്മേളനത്തില്‍ കണ്ണിവട്ടം കേശവന് ചെട്ടി, വാസു തോമാട്ടുചാലില്‍, ശ്രീധരന് അമ്പലകുണ്ട്, കെ. കെ.ദാമോദരന്‍, പി. ആര്.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: