ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ സെല്‍ഫി ഫോട്ടോ എടുക്കുന്നതിനിടയിൽ രണ്ട് ബിടെക് വിദ്യാർത്ഥികള്‍ കനാലില്‍ വീണ് മുങ്ങി മരിച്ചു. പരമേശ്വര്‍ റെഡ്ഡി(21), നാഗാര്‍ജുന (20) എന്നിവർക്കാണ് സെൽഫി ക്ലിക്കിനിടെ ജീവൻ നഷ്ടപ്പെട്ടത്.
പ്രദേശത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. നാലുപേരാണ് നാഗാര്‍ജുന സാഗര്‍ കനാല്‍ കാണാനെത്തിയത്. ഇവരില്‍ രണ്ടുപേര്‍ കനാല്‍ കരയില്‍ നിന്നും സെല്‍ഫിയെടുക്കുമ്ബോള്‍ വീണു പോവുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: