മട്ടാഞ്ചേരി : പ്രസംഗങ്ങള്‍ കേട്ട ഏട്ട് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി വീണു. മുണ്ടംവേലിയിലെ ഒരു സ്വകാര്യ വിദ്യാലയത്തില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂളിലെ സ്പോട്സ് മീറ്റ് ഉദ്ഘാടന ചടങ്ങായിരുന്നു വേദി. രാവിലെ എട്ട് മണിക്കായിരുന്നു ഉദ്ഘാടനം. ചടങ്ങിനായി വിദ്യാര്‍ത്ഥികളോട് രാവിലെ ഏഴരക്ക് മുന്‍പായി അസംബ്ലിക്ക് എത്തണമെന്നായിരുന്നു നിര്‍ദേശം.ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ കൃത്യമായി എത്തി. അന്തര്‍ദേശീയ മെഡല്‍ ജേതാവും, വിഭിന്നശേഷിക്കാരനുമായ വ്യക്തിയായിരുന്നു. ഉദ്ഘാടകന്‍. എട്ടരയോടെയാണ് മുഖ്യാതിഥിയായ ഉല്ഘാടകന് വിദ്യാലയത്തില്‍ എത്തിയത്.സ്വാഗതവും, അദ്ധ്യക്ഷപ്രസംഗവും കഴിഞ്ഞതോടെ ഉദ്ഘാടകന്റെ ഊഴമായി. തന്റെ ജീവിതാനുഭവങ്ങളുമായി ഉദ്ഘാടകന്‍ പ്രസംഗത്തില്‍ കത്തികയറി. രാവിലെ ഏഴരക്ക് മുന്‍പ് എത്തണമെന്ന നിര്‍ദ്ദേശ പ്രകാരം സമയം നഷപ്പെടുത്താതിരിക്കാന് വിദ്യാര്‍ത്ഥികളില്‍ പലരും പ്രാതല്‍ പോലും കഴിച്ചിട്ടുണ്ടായില്ല. പ്രസംഗം തുടങ്ങി അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരു കുട്ടി ബോധരഹിതയായി വീണു. ഉദ്ഘാടന പ്രസംഗം നാല്പത് മിനിറ്റ് പിന്നിടുന്നതിനിടയില്‍ എട്ട് കുട്ടികള്‍ ബോധരഹിതരായി വീണു.എന്നിട്ടും പ്രസംഗം നിറുത്താന്‍ ഉദ്ഘാടകന്‍ തയ്യാറായില്ല. തുടര്‍ന്ന് ചെറിയ മുറുമുറുപ്പ് ഉടലെടുത്തതോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: