കുമാരനല്ലൂര്‍: ക്ഷേത്രവാദ്യങ്ങള്‍ അഭ്യസിച്ച പുളിയായില്‍ സോമശേഖരമാരാരെ കുമാരനല്ലൂര്‍ ദേവീകലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ദേവീക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
നാലിന് പുളിയായില്‍ സോമശേഖരമാരാരുടെ ശിഷ്യന്മാര് അവതരിപ്പിക്കുന്ന പഞ്ചാരിമേളം. അഞ്ചിന് സോപാന സംഗീതം. ആറിന് സമ്മേളനത്തില്‍ തിരുവിഴ ജയശങ്കര്‍ പുളിയായില്‍ സോമശേഖരമാരാര്ക്ക് ക്ഷേത്രവാദ്യകലാചാര്യ പുരസ്കാരം നല്കി ആദരിക്കും. ചിത്രകാരന് മോഹന്‍ദാസ് ഉപഹാരസമര്‍പ്പണം നടത്തും. കുടമാളൂര്‍ മുരളീധരമാരാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഒറ്റപ്പാലം ഹരിയും ഉദയനാപുരം ഹരിയും തിമില തായമ്പക അവതരിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: