എരുമേലി: ശിവ വിഗ്രഹം ആറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് 6 മണിയോടെ മണിമലയാറ്റിലെ എരുമേലി ഓരുങ്കല്‍ പാലത്തിന്റെ താഴെയാണ് മുഖം മാത്രമായുള്ള ശിവന്റെ വിഗ്രഹം കണ്ടെത്തിയത്. ആറ്റില്‍ കിടന്ന വിഗ്രഹം മത്സ്യ ബന്ധനത്തിനായെത്തിയവരാണ് കണ്ടത്. തുടര്‍ന്ന് ഇവരാണ് വിഗ്രഹം പാലത്തിന്റെ തൂണില്‍ കയറ്റി വച്ചത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നാട്ടുകാര്‍ വിഗ്രഹം ആറ്റില്‍ നിന്നും കരക്കെത്തിക്കുകയായിരുന്നു. ബിജെപി ജില്ലാ കമ്മറ്റിയംഗം അനിയന് എരുമേലിയുടെ നേതൃത്വത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമേലി പോലീസെത്തി വിഗ്രഹം സ്റ്റേഷനിലെത്തിച്ചു. വെള്ളത്തില്‍ കിടന്ന് പായല്‍ പിടിച്ചിരിക്കുന്നതിനാല്‍ വിഗ്രഹം എത് ലോഹത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ചെയ്യുമെന്നും എരുമേലി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: