കോട്ടയം: ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളെയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം.നളിനാക്ഷന് ആവശ്യപ്പെട്ടു.
കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം ജില്ലാ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. ജി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ മുഖ്യപ്രഭാഷണം നടത്തി.
മോട്ടോര്‍ തൊഴിലാളികളോട് അധികാരികള്‍ കാണിക്കുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് സന്തോഷ് പോള്‍ ആവശ്യപ്പെട്ടു. എന്‍. എം.രാധാകൃഷ്ണന്, മോഹനന് നായര്‍, കെ.ജി.അനീഷ്, മനോജ് മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: