ചങ്ങനാശേരി: അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നല്കിയ കെട്ടിടത്തില്‍തന്നെ കെട്ടിട നമ്പരും ലൈസന്‍സുമില്ലാതെ സ്വകാര്യ വ്യക്തിയുടെ തുണി വ്യാപാരം.
നിയമങ്ങള്‍ അവഗണിച്ച് പണവും സ്വാധീനവും ഉപയോഗിച്ചാണ് ഗോഡൗണ്‍ ലൈസന്‍സിന്റെ മറവില്‍ തുണിവ്യാപാരം നടക്കുന്നതെന്ന പരാതിയില്‍ നടപടി കൈക്കൊള്ളാന്‍ യുഡി എഫ് നിയന്ത്രണത്തിലുള്ള ഭരണത്തിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പായിപ്പാട് സ്വദേശി നാലുകോടി സ്നേഹതീരം ലോറന്‍സ് ജോണ്‍ നല്കിയ വിവരാവകാശ അപേക്ഷ യില്‍ ലഭിച്ച മറുപടിയിലാണ് അനധികൃതകെട്ടിടത്തിലെ വ്യാപാര വിവരങ്ങള്‍ പുറത്തുവന്നത്.
പഞ്ചായത്തില്‍ ഗോഡൗണ്‍ ലൈസന്‍സിന് അപേക്ഷ നല്കിയിരിക്കുന്നതും വൃാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്്. ചങ്ങനാശേരി-കവിയൂര്‍ റോഡില്‍ പായിപ്പാട് കവലയില്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച്് പണിതുയര്‍ത്തിയ നാലുനില കെട്ടിട സമുച്ചയത്തിലാണ് ടെക്സ്റ്റൈല്‍ വ്യാപാരം നടക്കുന്നത്്. 2014 ജൂണ്‍ 21നാണ് കൊമേഴ്സ്യല്‍ ആവശ്യത്തിന് രണ്ടുനില കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയശേഷം അനധികൃതമായി നാലുനിലകള്‍ നിര്‍മ്മിച്ചത്.
കെട്ടിടത്തിന് 10 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതിനാല്‍ 2011-ലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം പ്ലോട്ട്് അതിര്‍ത്തിയില്‍നിന്നും നാലു വശങ്ങളിലായി പാലിക്കേണ്ട അകലം പാലിക്കാതിരിക്കുകയും എന്നാല്‍ ഉന്നത സ്വാധീനം ഉപയോഗിച്ച് സമീപത്തുള്ള ഒന്നേകാല്‍ സെന്റ് പുറമ്പോക്ക്, വസ്തുവില്‍ കൂട്ടിചേര്‍ത്ത്് പതിച്ചെടുത്ത കേസില്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്്. കഴിഞ്ഞ ജൂലൈ 27ന്് കോട്ടയം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പഞ്ചായത്തില്‍ പരിശോധന നടത്തി ഫയല്രേഖകളുടെ പകര്‍പ്പുകള്‍ തെളിവിനായി കൊണ്ടുപോയി.
2011- റൂള്‍58(12) പ്രകാരം കെട്ടിടത്തിന് അഗ്നിശമനാ കാര്യാലയത്തിന്റെ അനുമതി ലഭിക്കണം. അനുമതിയില്ലാതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാണത്തിലെ ന്യൂനതകള്‍ പരിഹരിക്കണമെന്ന് പഞ്ചായത്ത്് ആവശ്യപ്പെട്ടെപ്പോള്‍ അംഗീകരിക്കാതെ കെട്ടിടത്തിന്റെ ബാഹ്യവശങ്ങളില്‍ ഗ്ലാസ് പാനല്‍ ചെയ്്ത് നിയമം ലംഘിച്ചു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി തൃക്കൊടിത്താനം പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിലും, ഹൈക്കോടതിയിലും കേസുണ്ടെങ്കിലും പ്രവാസി മലയാളിയായ സ്വകാര്യവ്യക്തി കെട്ടിടം നവീകരിച്ച്് ടെക്സ്റ്റൈല്‍ വ്യാപാരം ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: