തൊടുപുഴ: പണി അന്വേഷിച്ചെത്തി കെട്ടിട ജോലിക്കാരന്റെ മൊബൈല്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. നാഗപ്പുഴ വടക്കേകരയില്‍ ലിബിന് (28) നെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിര്‍മ്മാണം നടക്കുന്ന ചരളില്‍ ബില്‍ഡിങില്‍ ലിബിന് ജോലി അന്വേഷിച്ച് എത്തിയിരുന്നു. എന്നാല്‍ ജോലി ഇല്ലായെന്ന് പറഞ്ഞ് ഉടമ ഇയാളെ മടക്കി അയക്കുകയായിരുന്നു. ജോലിക്കെത്തിയവര്‍ ഇവിടെ സമീപത്ത് ഷര്‍ട്ടിന്റെ പോക്കറ്റ് മൊബൈല്‍ സൂക്ഷിച്ച ശേഷമായിരുന്നു ജോലി നോക്കിയിരുന്നത്. ജോലിക്കാരുടെ ശ്രദ്ധമാറിയ സമയത്ത് പുറത്ത് നില്‍ക്കുകയായിരുന്ന പ്രതി ഉള്ളില്‍ കയറി മൊബൈല്‍ എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ജിജോയുടെ 15000 രൂപ വിലവരുന്ന ഫോണാണ് പോയത്. ഇതിന് ശേഷം നഗരത്തിലെ ഒരു കടയില്‍ മൊബൈല്‍ വില്‍ക്കാനായി എത്തിയപ്പോഴാണ് പ്രതി കുടുങ്ങുന്നത്. പോലീസില്‍ കടയുടമ വിവരം അറിയിക്കുു
കയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: