Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 12:09 pm IST
inKerala, India

ബെംഗളൂരു: മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽ വെച്ച് പിടികൂടി ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റിലായ ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് മുഖേന ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

മേയ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന 20-കാരിയായ മലയാളി പെൺകുട്ടി സുഹൃത്തുക്കളുടെ കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. സംഭവദിവസം സുഖമില്ലാതിരുന്ന പെൺകുട്ടി കഫേയ്‌ക്ക് സമീപത്തെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് സുഹൃത്തുക്കൾ പുറത്തുപോയ തക്കം നോക്കി മുറിയിൽ അതിക്രമിച്ചു കയറിയ ഹൈനസ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ തുടങ്ങിയ കഫേയ്‌ക്ക് സ്ഥലം കണ്ടെത്തി നൽകിയതും മറ്റ് ബിസിനസ് സഹായങ്ങൾ ചെയ്തതും ഹൈനസ് ആയിരുന്നു. കഫേ നഷ്ടത്തിലായപ്പോൾ ഇത് വിൽക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് ഇയാൾ അന്ന് താമസസ്ഥലത്ത് എത്തിയത്.

അതേസമയം, സംഭവത്തിൽ മഡിവാള പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയും വലിയ ചർച്ചയായിട്ടുണ്ട്. പീഡനം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പരാതി നൽകരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ അപമാനിച്ചതായും പെൺകുട്ടി ആരോപിച്ചു. തുടർന്ന് മേയ് 18-ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് കണ്ട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ കർശന നിർദേശപ്രകാരമാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതും പ്രതിയെ വലയിലാക്കിയതും.

Tags: Kottyam NativeMalayali raped in MadiwalaBengaluru cityHighness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

India

ആഗോള വന്‍കിട കമ്പനികളുടെ ഇഷ്ടകേന്ദ്രം ഈ ഇന്ത്യന്‍ നഗരമെന്ന് റിപ്പോര്‍ട്ട്‌

India

രാജ്യത്തെ ആസിഡ് ആക്രമണ കേസുകളില്‍ മുന്നില്‍ ബെംഗളൂരു നഗരം

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.