ആലപ്പുഴ: സവിശേഷ സിദ്ധികളുടെ ഉടമകളായ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കലോത്സവം കലാപ്രേമികള്‍ക്ക് വിസ്മയമായി. മത്സരത്തിന്റെ ആധിക്യമില്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കൊച്ചു കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകള്‍ പുറത്തെടുത്തത്. പത്തൊന്‍പതാമത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ആലപ്പുഴയ്ക്ക് വേറിട്ട അനുഭവമായി മാറുകയാണ്. നിറപ്പകിട്ടാര്‍ന്ന വിളംബര ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. കുട്ടികള്‍ക്ക് പിന്തുണയേകി നഗരനിവാസികളും യാത്രയില്‍ അണിനിരന്നു. ജില്ലാകളക്ടര്‍ വീണ എന്‍. മാധവന് ഫ്ളാഗ് ഓഫ് ചെയ്തു. ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര പ്രധാനവേദിയായ ആലപ്പുഴഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ചു. തുടര്‍ന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഇനിയുള്ള രണ്ടു ദിനങ്ങള്‍ ആലപ്പുഴയ്ക്ക് കലയുടെ വര്‍ണ്ണാഭകാഴ്ചകള്‍ പകരും.
വിളംബര ഘോഷയാത്രയില്‍ ആലപ്പുഴ സെന്റ് ജോസഫ് എച്ച്എസ്എസിന് ഒന്നാം സ്ഥാനവും ഏനാത്ത് ഡെഫ് സ്കൂളിനു രണ്ടാം സ്ഥാനവും ആലപ്പുഴ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഇന്ന് വിവിധ വേദികളിലായി മിമിക്രി, നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം, കഥാപ്രസംഗം, ശാ സ്ത്രീയസംഗീതം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, പദ്യംചൊല്ലല്‍, ലളിതഗാനം, ചിത്രരചന, കാര്‍ട്ടൂണ്‍ രചന, ബാന്‍ഡുമേളം എന്നിവ നടക്കും.
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം: മത്സര വിഭാഗം, ഇനം, വിജയികള്‍. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ എന്ന ക്രമത്തില്‍ മെന്റലി ചലഞ്ച്ഡ്- ലളിതഗാനം- പ്രീതമോള് വി.പി (പോപ്പ് ജോണ്‍പോള്‍ പീസ് ഹോം, പെരിങ്ങണ്ടൂര്‍), ഹേമന്ത് ഗിരീഷ്(ആശാകിരണ്‍ സ്കൂള്‍ ഫോര്‍ ഡിഫറന്റ്ലി ഏബിള്‍ഡ്, ദേവഗിരി), ജാന്‍സി ജോണ്‍(എംജിഎം ബഥനി ശാന്തിഭവന്).
ഹിയറിങ് ഇംപയേര്‍ഡ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ്-മോണോ ആക്ട്(ആണ്‍കുട്ടികള്‍)
ശ്രീരാഗ് കെ ജെ(മാര്‍ത്തോമ്മാ എച്ച് എസ് എസ് ഫോര്‍ ദി ഡെഫ്, ചെര്‍ക്കള), വിശ്വതേജസ് പി എ(വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂള്‍), സജീര്‍ ഐ(സി എസ് ഐ വി എഛ് എസ് എസ് ഫോര്‍ ദ ഡെഫ്, തിരുവല്ല).
ഹിയറിങ് ഇംപയേര്‍ഡ്, എച്ച്എസ്എസ്, വിഎച്ച്എസ് എസ്-മോണോ ആക്ട്(പെണ്‍കുട്ടികള്‍).
ഖദീജത്തുല്‍ കുബ്റ ഹംസ മുഹയിദ്ദീന്‍(മാര്‍ത്തോമ്മ എഛ് എസ് എസ് ഫോര്‍ ദ് ഡെഫ്, ചെര്‍ക്കള), മഞ്ജു എം എം(വെസ്റ്റ് യാക്കര ശ്രവണ സംസാര സ്കൂള്‍), റിയാ ബിനോയ്(സെന്റ് റോസലോസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിങ്)
ഹിയറിങ് ഇംപയേര്‍ഡ്, അഞ്ച് മുതല്‍ പത്ത് വരെ- മലയാള പദ്യപാരായണം -കാജല്‍ പി വി(ചാവറ നിവാസ് സ്പെഷ്യല്‍ സ്കൂള്‍ ഫോര്‍ ദി ഡെഫ് ആന്റ് ഡംപ്, ഇരിട്ടി), യദുകൃഷ്ണന് എം ആര്(അസിസ്സി സ്കൂള്‍ ഫോര്‍ ഡഫ്, പാടച്ചോട്), അനുപമ കെ(മാര്‍ത്തോമ്മ എഛ് എസ് എസ് ഫോര്‍ ദ ഡഫ്, ചെര്‍ക്കള).
മെന്റലി ചലഞ്ചഡ്- മോഹിനിയാട്ടം- ആതിരസോമന്(നിര്‍മല സദന്), അനഘ ഷണ്മുഖന്(സെന്റ് തെരേസാസ് ജി എച്ച് എസ്, ബ്രഹ്മകുളം), സംഗീത എസ് കെ(ശാന്തിനിലയം സ്പെഷ്യല്‍ സ്കൂള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: