ബത്തേരി : ഭാരതീയ വിദ്യാനികേതന്‍ 16ാമത് ജില്ലാകലോത്സവം ഡിസംബര്‍ 10,11 തിയ്യതികളില്‍ ബത്തേരി സര്‍വ്വജന ഹൈസ്കൂളില്‍വെച്ച് നടത്തുന്നതിനുള്ള വിപുലമായ 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
രക്ഷാധികാരിമാരായ മുന്‍സിപ്പല്‍ ചെയര്മാന് സി.കെ. സഹദേവന് പി.സി. മോഹനന്, അഡ്വ. അശോകന്, എം.എം.ദാമോദരന്‍, ഡോ: മധുസൂദനന്, ചെയര്‍മാനായി കെ.ജി.ഗോപാലപിള്ള, വൈസ് ചെയര്മാന്മാരായി കെ. ജി.സുരേഷ്, സുരേന്ദ്രന് ആവേത്താന്‍, വി.മോഹനന്, പി.കെ.ശ്രീവത്സന്‍, എം.പ്രഭാകരന്, രാധാസുരേഷ്, ജനറല്‍ കണ്‍വീനറായി പി.എം. രാമകൃഷ്ണന്, ട്രഷററായി സജി കുമാറിനെയും കണ്‍വീനര്‍മാരായി രാജീവന് മീനങ്ങാടി, ശ്രീജ മധു, ബാലന് കല്ലൂര്‍, എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി കെ.ബി.മദന്‍ലാല്‍ (പ്രചരണം), പി.കെ.ശ്രീവത്സന്‍(സാമ്പത്തികം), കെ.സി.കൃഷ്ണന്‍കുട്ടി(പ്രോഗ്രാം), സി. ആര്.ഷാജി (ഭക്ഷണം), ശിവജിരാജ്(ലൈറ്റ് & സൗണ്ട്), കെ.ജി.സതീഷന് (ഘോഷയാത്ര), അജിത് മീനങ്ങാടി(സ്റ്റേജ് & പന്തല്‍), സി.പ്രസന്നകുമാര്‍ (താമസം), കണ്ണന് മാസ്റ്റര്‍ (ജഡ്ജ്മെന്റ്), ഷിബു മൂടക്കൊല്ലി (അലങ്കാരം), വി.മോഹനന് (സമ്മാനം) എന്നിവരെ ചുമതലപ്പെടുത്തി.
സ്വാഗതസംഘ യോഗം പി. സി.മോഹനന് ഉദ്ഘാടനം ചെയ്തു. സജികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവിദ്യാനികേതന്‍ ജില്ലാസെക്രട്ടറി വി. കെ.ജനാര്ദ്ദനന് മുഖ്യപ്രഭാഷണം നടത്തി. കണ്ണന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: