ബ്രസീലിലെ വവ്വാലുകള്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള സസ്തനിയെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മണിക്കൂറില്‍ 161 കിലോമീറ്റര്‍ വേഗതയില്‍ ഇവയ്‌ക്ക് സഞ്ചരിക്കുവാനാകും.
നേരത്തെ ഇവയുടെ സഞ്ചാര വേഗത പക്ഷികള്‍ സഞ്ചരിക്കുന്നതിനു സമാനമായിട്ടായിരുന്നില്ല കണക്കാക്കിയിരുന്നത്. എന്തെന്നാല്‍ ഇവ സഞ്ചരിക്കുമ്പോള്‍ പുറകില്‍ നിന്നും ലഭിക്കുന്ന കാറ്റിന്റെ വേഗതയ്‌ക്കനുസരിച്ച് ഇവയുടെ വേഗതയും വര്‍ദ്ധിച്ചിരുന്നുവെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. പക്ഷേ ഇതല്ല സത്യമെന്നും പക്ഷികളുടേതിനു സമാനമായ തരത്തില്‍ തന്നെയാണ് ഇവ സഞ്ചരിക്കുന്നതെന്നും പുതിയ പഠനത്തില്‍ പറയുന്നുണ്ട്.
ഗാരി മക് ക്രാക്കന്‍ എന്ന ഗവേഷക അദ്ധ്യാപകനാണ് ഇവയെപ്പറ്റി പഠനം നടത്തിയത്. 0.5 ഗ്രം ഭാരമുള്ള റേഡിയോ ട്രന്‍സ്മിറ്ററുകള്‍ വവ്വാലുകളില്‍ ഘടിപ്പിച്ചാണ് ഇദ്ദേഹം പരീക്ഷണം നടത്തിയത്.
















