ഇസ്ലാമബാദ്: പാക്കിസ്ഥാൻ രാജ്യത്ത് നിന്നും അഞ്ചിലേറെ ഭാരത നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലേക്ക് തിരികെ അയക്കുന്നു. പാക്ക് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ഇവരെ തിരികെ അയക്കുന്നത്. ചാരപ്രവര്‍ത്തനം നടത്തിയതായി ആരോപിക്കുന്ന അഞ്ച് ഉദ്യോഗസ്ഥരുടെ പേര് വിവരം പാക്കിസ്ഥാന്‍ പരസ്യപ്പെടുത്തി.
കഴിഞ്ഞ ഒക്ടോബര്‍ 27 ഓടെയാണ് നയതന്ത്രതലത്തിൽ ചാരപ്പണികൾ നടക്കുന്നുണ്ടെന്ന തരത്തിലുള്ള വാദ പ്രതിവാദങ്ങൾ ഇരു രാജ്യങ്ങളും ഉയർത്തിയത്. ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനെ ഭാരതം പിടികൂടി തിരിച്ചയച്ചിരുന്നു.
തുടർന്ന് പാക്കിസ്ഥാനും ഭാരത ഉദ്യോഗസ്ഥർക്കെതിരെ ചാരപ്പണി നടത്തിയെന്നാരോപിച്ച് പുറത്താക്കൽ നടപടി സ്വീകരിക്കുകയായിരുന്നു.
















