Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വരള്‍ച്ച: ജല ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:46 am IST
inKannur

കണ്ണൂര്‍: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓരോ ജില്ലയും കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ജലക്ഷാമം നേരിടുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജല ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുകയെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ജലം കുടിവെള്ളമായി ഉപയോഗിക്കാനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതുകഴിഞ്ഞ് വീട്ടാവശ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍, കൃഷി, വ്യവസായം എന്നിങ്ങനെയായിരക്കണം മുന്‍ഗണനാക്രമം. വ്യവസായശാലകള്‍ ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്‌ക്കണം. കുടിവെള്ളമുപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതും മറ്റും പൂര്‍ണമായും ഒഴിവാക്കണം. വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച വെള്ളം ചെടിനനയ്‌ക്കാനും മറ്റും ഉപയോഗപ്പെടുത്തി ജലത്തിന്റെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കണം. നിയമവിരുദ്ധമായി ജലം ചോര്‍ ത്തുന്നത് കര്‍ശശനമായി നിരീക്ഷിക്കും.

തുലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ പൂര്‍ണമായും ഭൂമിയിലേക്ക് ഇറക്കുവാന്‍ കൊത്തിക്കിള ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. ജലക്ഷാമം നേരിടാനിടയുള്ള എല്ലാ വാര്‍ഡുകളിലും ശുദ്ധജല കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനവുമായി ആലോചിച്ച് ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് ഇവിടേക്കുള്ള വെള്ളം എത്തിക്കും. അനിവാര്യഘട്ടങ്ങളില്‍ മാത്രമായി ടാങ്കര്‍ ലോറികളുടെ സേവനം പരിമിതപ്പെടുത്തും. കൃത്യമായി ജലവിതരണം നടക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കും.

പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നിലവിലെ ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയാന്‍ സംവിധാനമൊരുക്കും. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്രോതസ്സുകളില്‍ മലിനീകരണമില്ലെന്നും ജലം ഉപയോഗ യോഗ്യമാണെന്നും കേരള ജല അതോറിറ്റിയോ ഭക്ഷ്യസുരക്ഷാ വകുപ്പോ സാക്ഷ്യപ്പെടുത്തണം.

തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള പ്രധാന ചുമതല. അവരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയും ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും കനാലുകളും കുളങ്ങളും വൃത്തിയാക്കുകയും വേണം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജലസംഭരണികള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കും വന്യജീവികള്‍ക്കും ആവശ്യമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണം.

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജലഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തും. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ച് ഇതേക്കുറിച്ച് വിശദീകരിക്കും.

വരള്‍ച്ചാ മുന്നൊരുക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.