തലശ്ശേരി: തലശ്ശേരിയില്‍ വ്യാപകമായി ലഹരി വസ്തുവില്‍പന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് നടത്തിവരുന്ന പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ് പിടികൂടി. ചാലില്‍ മട്ടാമ്പ്രത്തെ ഉമ്മലില്‍ ഇസ്മയിലിനെ (28)യാണ് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. തലശ്ശേരി കടല്‍ പാലത്തിനടുത്ത് വെച്ചാണ് ഇസ്മയില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം ബ്രൗണ്‍ ഷുഗറുമായി അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തി ആദ്യം ബോധവല്‍ക്കരിക്കാനും ആവര്‍ത്തിച്ചാല്‍ അത്തരക്കാരെ കേസില്‍ ഉള്‍പ്പെടുത്താനും പോലീസ് തയ്യാറെടുക്കുന്നതായി സൂചനയുണ്ട്.
















