കട്ടപ്പന: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരികേ ഏല്‍പ്പിച്ച് ഓട്ടോ തൊഴിലാളി മാതൃകയായി/ രാജാക്കാട് മറ്റത്തില്‍ വേണുഗോപാലാണ് വഴിയില്‍ കിടന്ന് കിട്ടിയ പേഴ്സ് പോലീസ്റ്റേഷനില്‍ എത്തിച്ച് ഉടമസ്ഥന് തിരിെക നല്കി മാതൃകയായത്. ഇന്നലെ വൈകിട്ടാണ് രാജാക്കാട് പഴയവിടുതി റോഡില്‍ നിന്നും പണമടങ്ങിയ പേഴ്സ് ഓട്ടോ തൊഴിലാളിയായ വോണുഗോപാലിന് ലഭിച്ചത്. തുടര്‍ന്ന് ഇത് രാജാക്കാട് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പേഴ്സ് നഷ്ടപ്പെട്ടെന്ന് കാണിച്ച് ചെമ്മണ്ണാര്‍ സ്വദേസിയായ ഇടവഴിക്കല്‍ കുട്ടിയമ്മ സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ വിളച്ച് വരുത്തുകയും സ്റ്റേഷനില്‍ വച്ച് എസ് ഐ ജി വിഷ്ണുവിന്റെ സാന്നിദ്ധ്യത്തില്‍ ഉടമസ്ഥയ്ക്ക് പണവും പേഴ്സും തിരികെ എല്പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: