വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫലം ഹിലരി ക്ലിന്റണ് അനുകൂലം. ന്യൂ ഹാംഷയറിലെ ഡിസ്‌ക്‌സ്‌വില്‍ നോച്ചിലാണ് ഹിലരി വിജയിച്ചത്.
ആകെ എട്ട് പേര്‍ മാത്രമാണ് ഡിസ്‌ക്‌സ്‌വില്‍ നോച്ചിലുള്ളത്. ഹിലരി നാല് വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപ് രണ്ട് വോട്ടുകളും നേടി. 1960 മുതല്‍ ഈ നഗരത്തില്‍ വോട്ടെടുപ്പ് ആദ്യമേ നടക്കും. ഇതനുസരിച്ച് ഇവിടെ അര്‍ദ്ധരാത്രിയാണ് വോട്ടെടുപ്പ് നടക്കുന്നത്.
100 ശതമാനം വോട്ടുകളും പെട്ടിയില്‍ വീണാല്‍ അവിടത്തെ ഫലം പ്രഖ്യാപിക്കും. എന്നാല്‍ ന്യൂഹാംഷെയറിലെ മറ്റ് പട്ടണങ്ങളിലെ വോട്ടുകള്‍ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ.
















