ഇസ്ലാമാബാദ്: സൈനിക കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ഒമ്പത് ഭീകരരുടെ ശിക്ഷ നടപ്പാക്കാന്‍ പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് അനുമതി നല്‍കി.
2014 ഡിസംബറില്‍ പെഷവറില്‍ സ്‌കൂളിനുനേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് വധശിക്ഷയ്‌ക്കു വിധിച്ചത്.
നാല് പോലീസ് ഉദ്യോഗസ്ഥരുടെ കൈ വെട്ടുകയും ഒരു വിമാനത്തിനു നേര്‍ക്കു വെടിവയ്‌ക്കുകയും ചെയ്ത കേസിലും ഇവര്‍ പ്രതികളാണ്.
















