ന്യൂയോര്‍ക്ക്: സെന്‍ട്രല്‍ ഒക്ലഹോമയില്‍ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ ഒന്നേമുക്കാലിനായിരുന്നു ഭൂകമ്പം.
നാല്‍പതോളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ടെക്‌സസിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമൊന്നുമില്ല.
റിക്ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കുഷിംഗിലാണ്. ഇതേതുടര്‍ന്നു കുഷിംഗിലെ സ്‌കൂളുകള്‍ അടച്ചു.
















