ജെറുസലേം: എട്ടു ദിവസംകൊണ്ട് എച്ച്‌ഐവി-എയ്ഡ്‌സ് ബാധിതരില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്ന് വികസിപ്പിച്ചു. ഇസ്രായേല്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. മരുന്നിലെ പ്രോട്ടീന്‍ 8 ദിവസത്തിനുള്ളില്‍ എയ്ഡ്‌സ് വൈറസിനെ 97% ഇല്ലാതാക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
രക്തത്തിലെ സിഡി 4 എന്ന വെളുത്ത രക്താണുക്കളെ ബാധിച്ച് ഇല്ലാതാക്കുകയാണ് എയ്ഡ്‌സ്- എച്ച്‌ഐവി വൈറസുകളുടെ പ്രവര്‍ത്തനം. ഫ്‌ളൂ പോലെയുള്ള അസുഖങ്ങളെ ചെറുക്കുന്നതാണ് സിഡി 4 കോശങ്ങള്‍. ഈ കോശങ്ങള്‍ ക്യുബിക് മില്ലി ലിറ്റര്‍ രക്തത്തില്‍ 200 എണ്ണത്തില്‍ താഴെയായാല്‍ എയ്ഡ്‌സ് ബാധിച്ചുവെന്നാണര്‍ത്ഥം.
ലക്ഷക്കണക്കിന് പേരെയാണ് ആഗോളതലത്തില്‍ ഈ വൈറസ് കൊല്ലുന്നത്. പുതിയ മരുന്ന് ജറുസലേമിലെ ഹീബ്രൂ സര്‍വകലാശാലയിലെ 10 എയ്ഡ്‌സ് രോഗികളില്‍ പരീക്ഷിച്ചിരുന്നു. വൈറസ് നശിപ്പിക്കുന്ന സിഡി4 സെല്ലുകള്‍ സംരക്ഷിക്കുവാന്‍ പുതിയ മരുന്നിനാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. എബ്രഹാം ലോയ്റ്ററാണ് ഈ മരുന്ന് വികസിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയത്.
















