ധാക്ക: ബംഗ്ലാദേശിൽ വിമാനത്താവളത്തിലുണ്ടായ കത്തിയാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയില്‍ ഹസ്‌റാത്ത് ഷാഹ്ജലാല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം.
അന്‍സാര്‍ പാര്‍ലമെന്ററി ഫോഴ്‌സിലെ ഉദ്യോഗസ്ഥന്‍ സൊഹ്ഗ് അലിയാണ് (28) കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയയാളെ സുരക്ഷാസേന പിന്നീട് പിടികൂടി. സംഭവത്തിനു പിന്നില്‍ ഭീകരാക്രമണ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
















