Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഒരു കുടുംബത്തിന് പുതുജീവന്‍ നല്‍കി മൃതസഞ്ജീവനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 11:00 pm IST
inThiruvananthapuram

തിരുവനന്തപുരം: വൃക്കകളുടെ പ്രവര്‍ത്തനം നഷ്ടപ്പെട്ട് ജീവിതത്തോട് മല്ലടിച്ചിരുന്ന കുടുംബത്തിന് സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) അഥവാ മൃതസഞ്ജീവനി പുതുജീവന്‍ നല്‍കി. ആറ്റിങ്ങല്‍ മാമം കിഴുവില്ലം മേവര്‍ത്തുവിള വീട്ടില്‍ സുനില്‍ കുമാര്‍-ലത ദമ്പതികളുടെ മക്കളായ സുബിന്‍ലാല്‍ (18), സുധിന്‍ലാല്‍ (14) എന്നിവര്‍ക്കാണ് മൃതസഞ്ജീവനി വഴി വൃക്കകള്‍ മാറ്റിവച്ചത്. ലതയുടെ അമ്മയുടെ അനുജത്തിയുടെ മകളായ സുകുമാരിയുടെയും ജയകുമാറിന്റെയും മകള്‍ അഞ്ജുവും (22) ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയിലാണ്. ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന അഞ്ജുവും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് വൃക്ക മാറ്റിവയ്‌ക്കാനായി കാത്തിരിക്കുന്നു.

ലതയുടെ രണ്ട് സഹോദരന്‍മാര്‍ വൃക്കരോഗം വന്ന് ചെറുപ്പത്തിലേ മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ സുനില്‍കുമാര്‍ വളരെ കഷ്ടിച്ച് ജീവിതം തള്ളി നീക്കുന്ന സമയത്താണ് മൂത്ത മകനായ സുബിന്‍ലാലിന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൈകാല്‍ കഴപ്പ്, മുഖത്ത് നീര്, കണ്ണില്‍ തടിപ്പ്, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ പനി തുടങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ ചികിത്സതേടി. രക്തപരിശോധനയില്‍ സുബിന്‍ലാലിന്റെ വൃക്കകള്‍ക്ക് പ്രശ്നമുള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ സുബിന്‍ലാലിനെ എസ്എടിയില്‍ പ്രവേശിപ്പിച്ചു. വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ കുട്ടികള്‍ക്കുള്ള ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി. പിന്നീട് ഫിസ്റ്റുല ചെയ്തശേഷം നാലര വര്‍ഷത്തോളം ഡയാലിസിസ് തുടര്‍ന്നു. അവസാനം വൃക്ക മാറ്റി വയ്‌ക്കാനായി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു.

അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2015 ജനുവരി ആറിന് സുബിന്‍ലാലിന്റെ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജില്‍ നടത്തി. ജീവിതത്തിലേക്ക് തിരിച്ചുവന്ന സുബിന്‍ലാല്‍ നഷ്ടപ്പെട്ട പഠിത്തം വിണ്ടെടുത്ത് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയെടുത്തു.

പതിനൊന്നാം വയസില്‍ രക്തം പരിശോധിച്ചപ്പോഴാണ് രണ്ടാമത്തെ മകന്‍ സുധിന്‍ലാലും വൃക്ക രോഗത്തിന്റെ പിടിയിലാണെന്ന് മനസിലായത്. ആവശ്യമായ ചികിത്സകള്‍ നല്‍കിയെങ്കിലും വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ സുധിന്‍ലാലിനും ഡയാലിസിസ് തുടങ്ങി. തുടര്‍ന്ന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യമായ വൃക്ക ഒത്തുവന്നപ്പോള്‍ 2016 ആഗസ്റ്റ് പത്തിന് സുധിന്‍ലാലിനും മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റി വച്ചു.

ഇതിനിടയ്‌ക്കാണ് ലതയുടെ സഹോദരിയുടെ മകളായ അഞ്ജുവിനെ വൃക്കരോഗം പിടികൂടിയത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 2014 മുതല്‍ അഞ്ജുവിന് ഡയാലിസിസ് തുടങ്ങി. മൃതസഞ്ജീവനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബം. അഞ്ജുവിന്റെ അച്ഛന്‍ ജയകുമാറിന് കൂലിപ്പണിയാണ്. അമ്മ സുകുമാരിയാണ് വാതം വന്ന് സ്വാധീനക്കുറവുള്ള കൈകളുമായി പ്രായപൂര്‍ത്തിയായ മകളെയും കൊണ്ട് ചികിത്സയ്‌ക്കായി ഓടുന്നത്. രണ്ട് സെന്റ് വീതമുള്ള പണിതീരാത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇപ്പോള്‍ ചികിത്സയ്‌ക്ക് വേണ്ടി മെഡിക്കല്‍കോളേജിന് സമീപം വാടകവീട്ടിലാണ് താമസം.

മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, ഡോ വേണുഗോപാല്‍, ഡോ ജേക്കബ് ജോര്‍ജ്, ഡോ സൂസന്‍ ഉതുപ്പ് തുടങ്ങി എസ്എടിയിലെയും മെഡിക്കല്‍കോളേജിലെയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു. മരുന്നുകള്‍ക്ക് പോലും പണമില്ലാതെ സങ്കടത്തോടെ ചെന്ന പല സന്ദര്‍ഭങ്ങളിലും ഇവര്‍ കാട്ടിയ നല്ല മനസ് അവര്‍ നിറ കണ്ണുകളോടെയോര്‍ക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.