Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഗവി : വനവാസികളും തൊഴിലാളികളും കുടിയിറക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:31 pm IST
inPathanamthitta

ഗവി: പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വനമേഖലയില്‍പെട്ട ഗവിയില്‍ താമസിക്കുന്ന വനവാസികളും കേരളാ ഫോറസ്റ്റ് ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും നീതി ലഭിക്കാതെ വലയുന്നു. പതിറ്റാണ്ടുകളായി ജോലിയെടുക്കുന്ന ഏലത്തോട്ടങ്ങളില്‍ നിന്ന് തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കുന്നതോടൊപ്പം തലമുറകളായി ഗവി വനമേഖലയില്‍ താമസിക്കുന്ന വനവാസികള്‍ക്കും കാട് അന്യമാകുന്നതായാണ് പരാതി.

കൊച്ചുപമ്പ, ഗവി, മീനാര്‍ എന്നിവിടങ്ങളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് ഏലത്തോട്ടത്തില്‍ പണിയെടുത്ത് ജീവിക്കുന്നത്. 1976 കാലഘട്ടത്തില്‍ ശ്രീലങ്കയില്‍ നിന്നുമുള്ള തമിഴ് കുടുംബങ്ങളെ കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തില്‍ പണിയെടുക്കാനായി ഇവിടെ കൊണ്ടുവന്ന് കുടിയിരുത്തിയതാണ്. താമസിക്കാന്‍ ലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതുകൊണ്ട് പതിറ്റാണ്ടുകളായി കൊടുംകാട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് ഇതുവരേയും സ്വന്തമായ ഒരിഞ്ചുഭൂമിപോലും ഇല്ല. ഗവി മേഖല പെരിയാര്‍ കടുവാസംരക്ഷണ സങ്കേതത്തില്‍ ഉള്‍പ്പെടുത്തുകയും എക്കോടുറിസം മേഖലയായി പരിവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതോടുകൂടിയാണ് ഇവര്‍ കുടിയിറക്ക് ഭീഷണിയിലാകുന്നത്. കെഎഫ്ഡിസി തുടക്കകാലത്ത് ആയിരം ഹെക്ടറോളം സ്ഥലത്ത് ഏലകൃഷി നടത്തിയിരുന്നത് ഇപ്പോള്‍ നൂറുഹെക്ടറില്‍ താഴെയാക്കി കുറച്ചുകൊണ്ടുവന്നു. നേരത്തെ പെന്‍ഷന്‍ പറ്റുന്ന തൊഴിലാളികള്‍ക്ക് പകരം ആശ്രിതരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ പുതിയ ആളുകളെ നിയമിക്കുന്നില്ലെന്ന് മാത്രമല്ല പെന്‍ഷന്‍ പറ്റുന്നവരോട് ലയങ്ങള്‍ ഒഴിയാനും നിര്‍ദ്ദേശിക്കുന്നു. അന്യദേശത്തുനിന്നും കൊടുംകാട്ടില്‍ വന്ന് താമസിക്കുന്നവര്‍ക്ക് ലയങ്ങള്‍കൂടി നഷ്ടപ്പെട്ടാല്‍ തല ചായ്‌ക്കാന്‍ ഇടം കിട്ടാത്ത സ്ഥിതിയാണ്.

പുതിയ പരിഷ്‌ക്കാരപ്രകാരം കാടിന്റെ മക്കളായ അന്‍പതോളം മലമ്പണ്ടാര വിഭാഗത്തില്‍പെടുന്ന വനവാസികുടുംബങ്ങളും കാടൊഴിയേണ്ടിവരുമെന്ന ഭീഷണിയിലാണ്.

തലചായ്‌ക്കന്‍ ഇടംതേടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗവി നിവാസികള്‍. ഇതിന്റെ ഭാഗമായി കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ ഗവി ഭൂസമര സമിതിയ്‌ക്ക് ഇവര്‍ രൂപംകൊടുത്തു. ഐ.കേശവന്‍ (സിപിഎം), ടി.സി.തങ്കപ്പന്‍(ഐഎന്‍ടിയുസി), പി.കലേഷ്(ആദിവാസി സംരക്ഷണസമിതി) കെ.ത്യാഗു(എഐടിയുസി), കെ.രാജേന്ദ്രന്‍(ഐഎന്‍ടിയുസി പ്ലാന്റേഷന്‍), പി.വി.ബോസ്(ബിജെപി), പി.പുണ്യരാജ്(ബിഎംഎസ്) എന്നിവര്‍ കണ്‍വീനര്‍മാരായും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍ ജനറല്‍ കണ്‍വീനറുമായുള്ള സമരസമിതിയില്‍ വി.ശെല്‍വരാജ്, ത്യാഗരാജന്‍ കൊച്ചുപമ്പ, സ്മിത പുണ്യരാജ്, സരോജം കുഞ്ഞുമോന്‍, രാമജയം കൊച്ചുപമ്പ എന്നിവരും അംഗങ്ങളാണ്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് ഗവി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കും.

ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമി അനുവദിക്കുക, കെഎസ്ഡിസിയുടെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, പെന്‍ഷന്‍ പറ്റിയവരുടെ ആശ്രിതര്‍ക്ക് പകരം തൊഴില്‍ നല്‍കുക, ഇടിഞ്ഞുപൊളിഞ്ഞ വൃത്തിഹീനമായ ലയങ്ങളുടെ അറ്റകുറ്റപണി നടത്തുക, ജാതി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക, ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ഗവിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, ടൂറിസം മേഖലയിലും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലെ ഫയര്‍-വാച്ചര്‍ തസ്തികയില്‍ ഗവിവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വനവാസി കുടുംബങ്ങള്‍ക്ക് വീട് , ശൗചാലയം, ഭക്ഷണം, വൈദ്യസേവനം, വസ്ത്രം, വിദ്യാഭ്യാസം , തൊഴില്‍ ഇവ ഉറപ്പാക്കുക, വനവാസി കുടുംബങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയവയാണ് ഗവി നിവാസികളുടെ ആവശ്യങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.