Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭക്തി നിര്‍ഭരമായി പൊലിയന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2016, 07:05 pm IST
inKasargod

കാഞ്ഞങ്ങാട്: ചെണ്ടവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ചെത്തിമിനുക്കിയ പാലമരം ക്ഷേത്ര വയലിലെത്തിച്ചതോടെ ഇരിയ പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിന് തുടക്കമായി. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ രാവിലെ ക്ഷേത്രവയലിലെത്തിയത്. ക്ഷേത്ര പരിധിയില്‍ നിന്ന് ഐതിഹ്യത്തില്‍ പറയുന്ന രീതിയിലുളള ലക്ഷണമൊത്ത പാലമരം ക്ഷേത്ര വിധിപ്രകാരം കണ്ടെത്തിയാണ് പൊലിയന്ദ്രം ചടങ്ങ് തീരുമാനിക്കുന്നത്. ഇത്തവണ ഇരിയ പൂണൂറില്‍ നിന്നാണ് പാലമരം ക്ഷേത്രത്തിലേക്കെത്തിച്ചത്. പാലമരം മുറിച്ച് ചെത്തിമിനുക്കി പ്രത്യേക വടം കെട്ടി വാല്യക്കാര്‍ ചുമലിലേറ്റി കിലോമീറ്റര്‍ ചുറ്റിയാണ് പൊടവടുക്കം ക്ഷേത്രവയലിലെത്തിച്ചത്. ക്ഷേത്ര വയലിലെത്തിച്ച പാലമരം വയലില്‍ മൂന്നുവലംവെച്ച് നിലത്തുവെച്ചു വണങ്ങി. തുടര്‍ന്ന് മരത്തില്‍ ദീപശാഖകള്‍ ഉറപ്പിച്ച ശേഷം വയലില്‍ നാട്ടി.

തുലാമാസത്തിലെ വാവ് ദിവസമാണ് പ്രദേശത്തിന് തന്നെ ഐശ്വര്യപ്രദായകമായ അപൂര്‍വ ചടങ്ങ് നടക്കുന്നത്. ബലീന്ദ്ര പൂജ ലോപിച്ചാണ് പൊലിയന്ദ്രം എന്ന വാക്കുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ രീതിയാണ് വാവുതൊട്ടുളള മൂന്ന് ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ പൊടവടുക്കത്തും, കീഴൂരും മാത്രമായി ആഘോഷിക്കുന്നത്. പൊലിയന്ദ്രം വിളിയെന്ന പേരിലാണ് കേരളത്തില്‍ ആഘോഷം അറിയപ്പെടുന്നത്. പൊലിയുക എന്നതിനര്‍ത്ഥം ഐശ്വര്യമുണ്ടാവുകയെന്നാണ്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നളളിച്ചു കൊണ്ടു വരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. ജില്ലയിലെ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്താപുരം വരെയുളള തുളുനാട്ടില്‍ ഈ ആചാരം നടത്തപ്പെടുന്നുണ്ട്. ദീപാവലി ദിവസമാണ് പൊലിയന്ദ്രം ചടങ്ങ് നടത്തുന്നത്. പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് ഈ ആചാരം വീടുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ വടക്കന്‍ പ്രദേശത്ത് കന്നഡികര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വീടുകളില്‍ പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടന്‍ പാട്ടും പാടാറുണ്ട്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചിരട്ടയില്‍ തിരി കത്തിച്ചു വെച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളില്‍ വീടുകളില്‍ മഹാബലി രാജാവിനെ സ്തുതിച്ചു പാടുന്നത്. ക്ഷേത്ര വയലില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ പാലമരത്തില്‍ വലിയ ഏണിവെച്ചാണ് രാത്രിയില്‍ ഇതിന് മുകളിലെ തിരികള്‍ തെളിയിക്കുന്നത്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ വാവിനും സവിശേഷ പ്രാധാന്യമുണ്ട്. പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും മലയാളക്കര മുഴുവന്‍ ഇതിനെ കാണുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.