Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റവന്യൂ അധികൃതരുടെ ഒത്താശയോടെ ക്രൈസ്റ്റ് കോളേജില്‍ മങ്ങാടികുന്നിടിച്ച് മണ്ണ് വില്‍പ്പന തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:43 pm IST
in Thrissur

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ മങ്ങാടിക്കുന്ന് ഇടിച്ചു നിരത്തിയുള്ള മണ്ണ് വില്‍പ്പന നിര്‍ബാധം തുടരുന്നു. മാസങ്ങളായി ഇവിടെ രാഷ്‌ട്രീ സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണ് വില്‍പ്പന തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. മണ്ണെടുത്ത് നൂറുകണക്കിന് ലോഡ് മണ്ണാണ് ലോറികളില്‍ വില്‍പ്പനയ്‌ക്കായി കൊണ്ട് പോകുന്നത്. മണ്ണ് ഖനനം ചെയ്തു നീക്കുന്നതിനുള്ള അനുമതി ലഭിച്ചെന്നു പറഞ്ഞാണ് കുന്നിടിച്ച് മണ്ണുവില്‍പ്പന നടത്തിവരുന്നത്. ഇരിങ്ങാലക്കുട വില്ലേജ് സര്‍വ്വേ 241/1 ല്‍പ്പെട്ട 0.2530 ഹെക്ടര്‍ സ്ഥലത്തു നിന്ന് സാധാരണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള പാരിസ്ഥിതിക സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നും പറയുന്നു. എന്നാല്‍ ഇതിലൊരിടത്തും കുന്നിടിച്ചാണ് മണ്ണെടുക്കുന്നതെന്നുള്ള യാതൊരു സൂചനയുമില്ല. സര്‍ട്ടിഫിക്കറ്റില്‍ അനുവദിച്ച പ്രകാരമുള്ള അളവില്‍ മാത്രമേ സാധാരണ മണ്ണ് നീക്കം ചെയ്യാന്‍ പാടുകയുള്ളു എന്ന വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കിലും ഖനനം അനുവദിച്ച സ്ഥലം അധികൃതര്‍ അടയാളപ്പെടുത്താത് മൂലം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. തണ്ണീര്‍ത്തടങ്ങളോ വയലുകളോ അല്ലെങ്കില്‍ ഏതെങ്കിലും നിരോധനം പ്രാബല്യത്തിലുള്ള ഭൂമിയിലോ ഈ മണ്ണ് നിക്ഷേപിക്കാന്‍ പാടുള്ളതല്ല. പക്ഷെ ക്രൈസ്റ്റ് ആശ്രമ അധികൃതര്‍ ഈ മണ്ണ് മാഫിയകള്‍ക്ക് മറിച്ചു വില്‍ക്കുകയാണിപ്പോള്‍. തന്മൂലം ഈ മണ്ണ് എവിടെ ഉപയോഗിക്കുന്നു എന്നതിന് വ്യക്തതയില്ല.

പൊതു അവധി ദിവസങ്ങളില്‍ മണ്ണെടുക്കാന്‍ പാടുള്ളതല്ല എന്ന വ്യവസ്ഥ അറിവുണ്ടായിട്ടും കോളേജ് അധികൃതര്‍ ഇത് പാലിക്കുന്നില്ല. ഇവിടെ നിന്നെടുക്കുന്ന മണ്ണ് എസ്ഇഐഎഎ പാരിസ്ഥിതിക ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രകാരം ആ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ലെങ്കില്‍ ആ സ്ഥലം നിരപ്പാക്കുന്നതിനായോ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുടെ നഗ്‌നമായ ലംഘനമാണ് മണ്ണുവില്‍പ്പനയിലൂടെ ഇവിടെ നടക്കുന്നത്.

എന്നാല്‍ മണ്ണ് എവിടെ കൊണ്ടുപോകുന്നു എന്ന സ്ഥലം സന്ദര്‍ശിച്ച റവന്യു അധികൃതരുടെ ചോദ്യത്തിന് മുന്നില്‍ കോളേജ് അധികൃതര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. തങ്ങള്‍ മണ്ണ് വില്‍ക്കുന്നില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഇരിങ്ങാലക്കുട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുറച്ചു മാസങ്ങളായി ക്രൈസ്റ്റ് കോളേജിലെ മങ്ങാടിക്കുന്ന് ഇടിച്ചു നിരത്തിയ മണ്ണിന്റെ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ട്. റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന കൊടുംക്രൂരതക്ക് കോളേജ് അധികൃതര്‍ തയ്യാറാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, അഡിഷണല്‍ തഹസില്‍ദാര്‍ ജോസഫ് കെ വി, വില്ലേജ് ഓഫീസര്‍ രാധിക വി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.