അസന്‍സോള്‍: പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്‌ക്കുനേരെ ആക്രമണം. അസന്‍സോളില്‍നിന്നുള്ള ലോക്‌സഭാംഗമാണ് സുപ്രിയോ.
അസന്‍സോളില്‍ റാലി നടത്തുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തുടർന്ന് ഇരു പ്രവർത്തകർ തമ്മിൽ ചെറിയ രീതിയിൽ സംഘർഷം ഉണ്ടായി. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
















