ന്യൂദല്‍ഹി: അലിഗഡ് മുസ്ലീം സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീര്‍ ഉദ്ദീന്‍ ഷായ്‌ക്കെതിരെ അന്വേഷണത്തിന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അനുമതി നല്‍കി. സാമ്പത്തിക ക്രമക്കേടിലും മറ്റ് അനൗചിത്യപരമായ നടപടികളിലുമാണ് അന്വേഷണം.
വി.സിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജനതാദള്‍ എം.പി വസീം അഹമ്മദാണ് കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന് നിവേദനം സമര്‍പ്പിച്ചത്. 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണമാണ് ഷായ്‌ക്കെതിരെയുള്ളത്. അന്വേഷണത്തെ സര്‍വകലാശാല എക്സിക്യൂട്ടീവ് കണ്‍സിലും സ്വാഗതം ചെയ്തു.
അതേസമയം, ആരോപണം നിഷേധിച്ച ഷാ, തനിക്കെതിരെ ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.
















