അയോദ്ധ്യ: ശ്രീരാമ ജന്മഭൂമിയില്‍ രാമായണ മ്യൂസിയം നിര്‍മ്മിക്കുന്നു. ഇതിന് 25 ഏക്കര്‍ സ്ഥലം കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തി. രാമജന്മസ്ഥാനത്തിന് 15 കിലോമീറ്റര്‍ സമീപത്താണ് സ്ഥലം. കേന്ദ്ര വിനോദ സഞ്ചാര വകുപ്പു മന്ത്രി മഹേഷ് ശര്‍മ്മ ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമാണ് മ്യൂസിയം. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ രാമായണ സ്മൃതി മ്യൂസിയങ്ങളുമായി ഇതിനെ എങ്ങനെ ബന്ധപ്പെടുത്താമെന്നതുള്‍പ്പെടെ വിഷയങ്ങളില്‍ രാമായണ സര്‍ക്യൂട്ട് ഉപദേശക സമിതി ബോര്‍ഡുമായി മന്ത്രി ചര്‍ച്ച നടത്തും.
വിവിധ മതനേതാക്കളുമായുള്ള ചര്‍ച്ചയും മന്ത്രി നിശ്ചയിച്ചിട്ടുണ്ട്.
അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അന്താരാഷ്‌ട്ര രാമായണ മേളയുടെ കാര്യങ്ങളും മന്ത്രി ചര്‍ച്ച ചെയ്യും. 12 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്ന മേള അയോദ്ധ്യയിലോ ചിത്രകൂടിലോ ആയിരിക്കും നടക്കുക.
















