ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ റെയില്‍ ഉപരോധിക്കുന്നു. സംസ്ഥാന വ്യാപകമായി 48 മണിക്കൂര്‍ നീളുന്ന ഉപരോധത്തിന് കര്‍ഷകരുടെ ഫെഡറേഷനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
തമിഴ്‌നാടും കര്‍ണാടകയും കാവേരി നദീജലം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് സമരാനുകൂലികളുടെ ആവശ്യം.
ഡിഎംകെ പാര്‍ട്ടി ട്രഷററും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിനാണ് പേരംബൂറിലെ റെയില്‍ ഉപരോധത്തിന് നേതൃത്വം നല്‍കുന്നത്. തഞ്ചാവൂരിലും കടലൂരിലും എംഡിഎംകെയും ഇടതു പാര്‍ട്ടികളും ചേര്‍ന്നാണ് റെയില്‍ ഉപരോധിക്കുന്നത്.
ചെന്നൈ റെയില്‍വേ സ്‌റ്റേഷനുള്‍പ്പടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുറത്തും സമീപത്തുപമായി ഉപരോധം നടക്കുകയാണ്. വന്‍ പ്രതിഷേധ പരിപാടികളാണ് സമരാനുകൂലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
















