Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലിയടങ്ങാതെ സിപിഎം നരഭോജികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 08:16 pm IST
in Kannur

പാനൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം സിപിഎം തുടര്‍ച്ചയായി നടത്തുന്ന അക്രമത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകള്‍ക്ക് സിപിഎം അക്രമത്തില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ അധികാരമേറ്റ് നൂറു ദിവസം പിന്നിടുമ്പോഴേക്കും ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാം ശരിയാക്കുമെന്ന്് പറഞ്ഞ് വോട്ടുനേടി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍, കണ്ണൂരില്‍ സിപിഎം ഉയര്‍ത്തുന്ന ഭീഷണമായ സാഹചര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ദളിത്പീഡനം, കുന്നുകൂടുന്ന ആയുധശേഖരങ്ങള്‍, വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും വിദ്യാലയങ്ങളും തകര്‍ക്കല്‍ തുടങ്ങി ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് നൂറിലേറെ കേസുകളാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം ആഘോഷിക്കുന്നതിനിടെ സിപിഎം സംഘത്തില്‍പ്പെട്ട രവീന്ദ്രന്‍ എന്നയാള്‍ ടെമ്പോവാന്‍ കയറി മരിച്ചതാണ് വ്യാപകമായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. ആര്‍എസ്എസ് അക്രമത്തില്‍ മരിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ സിപിഎം സംഘം പിണറായി മേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടു. പിണറായിയുടെ വീടിന് തൊട്ടടുത്ത പുത്തന്‍ കണ്ടത്ത് മാത്രം പതിനഞ്ചോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. വസ്ത്രങ്ങളും കിടക്കകളും കൂട്ടിയിട്ട് കത്തിച്ചു. ഫാന്‍, ഫ്രിഡ്ജ്, മേശ, കസേര തുടങ്ങിയവയെല്ലാം തകര്‍ത്തു. മിക്ക വീടുകളിലെയും അടുപ്പ് കല്ലുകള്‍ പോലും ഇളക്കിമാറ്റിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് മുടിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കിണറുകളില്‍ നിക്ഷേപിച്ചു. നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. തുടര്‍ന്ന് ജൂലൈ 11 ന് ബിഎംഎസ് നേതാവ് പയ്യന്നൂര്‍ കുന്നരുവിലെ കെ.സി.രാമചന്ദ്രനെ വീട്ടില്‍ക്കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നു. നിരവധി കേസുകളില്‍ പ്രതിയായ പയ്യന്നൂരിലെ ധന്‍രാജിനെ ഒരു സംഘം വെട്ടിക്കൊന്നതിന് ശേഷമാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്. കുന്നരുവിലും ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും വിദ്യാലയങ്ങളും സിപിഎം സംഘം തകര്‍ത്തു. സെപ്തംബര്‍ 3 ന് തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ വീട്ടിലേക്ക് പോകുന്ന വഴി പതിയിരുന്നു സിപിഎം അക്രമിസംഘം വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം പടുവിലായി കളളുഷാപ്പില്‍ വാക്കുതര്‍ക്കത്തിനിടെ ഒരു സംഘമാളുകള്‍ സിപിഎം പ്രവര്‍ത്തകനായ കെ.മോഹനനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ പന്ത്രണ്ടോളം വീടുകളും സംഘകാര്യാലയങ്ങളും സിപിഎം സംഘം അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ഇന്നലെ പിണറായി ടൗണില്‍ വെച്ച് ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്തിനെ ഏകപക്ഷീയമായി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം കേന്ദ്രമായ മുടക്കോഴി മലയില്‍ നിന്നും പിടിച്ചെടുത്ത ബോംബ് ശേഖരവും ആയുധങ്ങളും ജില്ലയില്‍ സിപിഎം നടത്താന്‍ തയ്യാറെടുത്ത അക്രമത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദളിതര്‍ക്കെതിരെയും സംഘടിതമായ അക്രമം നടക്കുകയാണ്. പയ്യന്നൂരിലും കുട്ടിമാക്കൂലും ദളിത് കുടുംബങ്ങള്‍ക്കു നേരെ നടന്ന അക്രമങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പേരാവൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പിച്ചു. കഴിഞ്ഞ ആഗസ്ത് 12ന് കോഴിക്കോട് ജില്ലയിലെ നാദാപുരം വെള്ളൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനായ അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെല്ലാം തന്നെ കണ്ണൂര്‍ ജില്ലയിലെ പാട്യം, പളളൂര്‍, കാവുംഭാഗം സ്വദേശികളാണ്. പ്രത്യേക പരിശീലനം ലഭിച്ച സിപിഎം ക്രിമിനല്‍സംഘം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കൊലയും അക്രമവും നടത്തുകയാണ്. ജില്ലയില്‍ നടക്കുന്ന സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തിയാണ് സിപിഎം അക്രമം ആവര്‍ത്തിക്കുന്നത്. കലക്ടര്‍ മിര്‍മുഹമ്മദ് അലി വിളിച്ചു ചേര്‍ത്ത സമാധാന കമ്മറ്റിക്കു ശേഷമാണ് തില്ലങ്കേരിയിലെ വിനീഷിനെ വെട്ടിക്കൊല്ലുന്നത്. സിപിഎം ഭരണത്തില്‍ നടമാടുന്ന രാഷ്‌ട്രീയഭീകരതയില്‍ ജില്ലയിലെ ജനങ്ങള്‍ ഭീതിയിലാണ്. എല്ലാവരെയും ശരിയാക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ അസഹിഷ്ണുത കണ്ണൂരില്‍ ഇപ്പോഴും തുടരുകയാണ് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.