കണ്ണൂര്‍: ഇടിമിന്നലേറ്റ് യുവതി മരിച്ചു. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്.കാപ്പിമല മഞ്ഞപ്പുല്ലിലാണ് അപകടം.
പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയാണ് അഞ്ജു മാത്യു. മിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അഞ്ജുവിന്റെ ഭര്‍ത്താവ് സോനു സെബാസ്റ്റ്യന്‍, ഫോറസ്റ്റ് വാച്ചര്‍ സനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















