Categories: Kannur

നാടന്‍ തോക്ക് പിടികൂടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇരിട്ടി: തില്ലങ്കേരി വാഴക്കാലില്‍ നിന്നും ഒറ്റക്കുഴല്‍ നാടന്‍ തോക്ക് മുഴക്കുന്ന് പോലീസ് പിടികൂടി. തില്ലങ്കേരി ആലയാട് സ്വദേശി പുരുഷോത്തനാണ് തോക്കിന്റെ ഉടമയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വാഴക്കാലിലെ ബന്ധു വീട്ടില്‍ തോക്കുമായി വന്നതായിരുന്നു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുഴക്കുന്ന് എസ് ഐ പി.എ.ഫിലിപ്പിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘത്തെ കണ്ട ഉടനെ ഇയാള്‍ തോക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വിറകുപുരയില്‍ നിന്നും ചാക്കില്‍ പൊതിഞ്ഞ നിലയില്‍ പോലീസ് തോക്ക് കണ്ടെടുത്തു. തോക്ക് കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.