കണ്ണൂര്‍: തദ്ദേശീയ പാരമ്പര്യ വിഭാഗം കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇബ്രാഹിം കുട്ടി ഗുരുക്കള്‍, ഗോവിന്ദന്‍ ഗുരുക്കള്‍ ചരമ വാര്‍ഷാചരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മനോഹരന്‍ വൈദ്യര്‍, സന്ദീപ് വൈദ്യര്‍,, യോഗാചാര്യ ബാലകൃഷ്ണന്‍ വൈദ്യര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.എം.സദാശിവന്‍ വൈദ്യര്‍, ടി.ടി.അരവിന്ദാക്ഷന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് കമാരി മാളവികയുടെ നൃത്തവും കളരിപ്പയറ്റ് പ്രദര്‍ശനവും ഉണ്ടായിരുന്നു.
















