മട്ടന്നൂര്‍: ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. മട്ടന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന കണ്‍വെന്‍ഷന്‍ ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേഷ്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, യുമോര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം 4 മണിക്ക് മട്ടന്നൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുയോഗത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍, എം.ടി.രമേഷ് എന്നിവര്‍ സംസാരിക്കും.
















