പാനൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂര്‍ യൂനിറ്റിനെ തകര്‍ക്കാന്‍ ഒരു വിഭാഗം വ്യാപാരികള്‍ ശ്രമം നടത്തുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വ്യാപാരി വ്യവസായി ഏകോപന സംരക്ഷണസമിതി എന്നപേരില്‍ പാനൂര്‍ സുമംഗലീ ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത യോഗവുമായി നിലവിലെ കമ്മറ്റിക്കു ബന്ധമില്ലെന്നും യോഗവുമായി അംഗങ്ങള്‍ സഹകരിക്കരുതെന്നും പ്രസിഡണ്ട് കെ.കെ.പുരുഷോത്തമന്‍, സെക്രട്ടറി ടി.കെ.ദിനേശന്‍ എന്നിവര്‍ അറിയിച്ചു. അഴിമതി നടത്തിയതിന്റെ പേരിലും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിലും നടപടി നേരിട്ട മുന്‍ഭാരവാഹികളാണ് ഇത്തരം യോഗം വിളിച്ചു ചേര്‍ത്തിട്ടുളളത്. ഇവര്‍ക്ക് ഹിഡന്‍ അജഡയാണ് ഉളളത്. അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി നിലകൊളളുന്ന സംഘടനയെ മോശമായി ചിത്രീകരിക്കാനാണ് ഇവരുടെ നീക്കം. മേല്‍ കമ്മറ്റിയുടെ പൂര്‍ണ്ണപിന്തുണയോടെയാണ് നിലവിലെ കമ്മറ്റി പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അത്തോളില്‍ പുരുഷു, കെ.കെ.സന്തോഷ്, എന്‍.വത്സലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















