മാഹി: ന്യൂമാഹിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്. ന്യൂമാഹി പെരുമുണ്ടേയിരിയിലെ മുല്ലോളിക്കുനിയില്‍ വീട്ടില്‍ ശ്രീജിത്തിന്റെ വീട്ടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ അക്രമമുണ്ടായത്. അക്രമത്തില്‍ വീടിന്റെ വാതിലുകളും ജനല്‍ഗ്ലാസുകളും തകര്‍ന്നു. വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയില്‍ തലശ്ശേരി തലായി, പഴയബസ് സ്റ്റാന്റ്, നമ്പ്യാര്‍ പീടിക, പാലം തുടങ്ങിയ പ്രദേശങ്ങളില്‍ ഉയര്‍ത്തിയ ബിജെപിയുടെ കൊടിയും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
















