പാനൂര്‍: പാനൂര്‍ റീജിണല്‍ വനിതസഹകരണ സംഘത്തിന്റെ കീഴിലെ പുതുസംരഭമായ ശ്രീമുദ്ര സംഗീത, നൃത്ത വിദ്യാലയത്തിന്റെ ഉദ്ഘാടനം പ്രശ്‌സത നാടക നടന്‍ രാജേന്ദ്രന്‍ തായാട്ട് നിര്‍വ്വഹിച്ചു. പാനൂര്‍ ഗുരുസന്നിയില്‍ നടന്ന പരിപാടിയില്‍ എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി.ബാലന്‍ മാസ്റ്റര്‍, എം.അജയകുമാര്‍, കെ.വി.ഉഷ എന്നിവര്‍ സംസാരിച്ചു. എന്‍.രതി സ്വാഗതവും കെ.ടി.സജില നന്ദിയും പറഞ്ഞു.
















