Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അക്രമത്തിന് നേതൃത്വം നല്‍കുന്നത് സര്‍ക്കാരിനെ നയിക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 09:21 pm IST
inAlappuzha

അമ്പലപ്പുഴ: ജനങ്ങളെ സംരക്ഷിക്കാന്‍ അധികാരത്തില്‍ ഏറിയവര്‍ തന്നെ അക്രമത്തിനു നേതൃത്വം നല്‍കുന്നതായി ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍. ആര്‍എസ്എസ് ആലപ്പുഴ സംഘജില്ലാ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ 1969ല്‍ നടന്ന കൊലപാതക കേസിലെ പ്രതിയാണന്നിരിക്കെ എങ്ങനെ സമാധാനപരമായ ഭരണം നടത്താന്‍ സാധിക്കും. അഭിപ്രായ സ്വാതന്ത്ര്യം ആവശ്യപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളെ ടാങ്ക് കയറ്റി കൊന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉളളത്. സ്റ്റാലിനും ലെനിനും നടത്തിയ കൊലപാതകങ്ങളുടെ തെളിവുകള്‍ പുറത്തു വരുന്നത് ഞെട്ടലോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്.

എന്നാല്‍ സ്വയം സേവകരെ കൊന്നൊടുക്കുന്ന സംഭവം അറിഞ്ഞ് കണ്ണൂരില്‍ എത്തിയ അന്നത്തെ സര്‍സംഘചാലക് ദേവറസ്ജി പറഞ്ഞത് കൊലപാതകികളായ കമ്മ്യൂണിസ്റ്റുകള്‍ വഴി തെറ്റി പോയവരാണന്നും സത്യം അറിഞ്ഞ് അവര്‍ കമ്മൂണിസം ഉപേഷിക്കുമെന്നുമായിരുന്നു. അത് ഇന്ന് സംഭവിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ആയിരകണക്കിന് സിപിഎമ്മുകാരാണ് സത്യം ബോദ്ധ്യപ്പെട്ട് സംഘ പ്രസ്ഥാനങ്ങളില്‍ ഒഴുകി എത്തുന്നത്. സ്‌നേഹം ഈ രാജ്യത്തിന്റെ സ്വഭാവമാണ്.

എല്ലാത്തിനും ഈശ്വരചൈതന്യം ദര്‍ശിക്കുന്ന നാടാണ് ഭാരതം. എന്നാല്‍ എന്റെ മതം മാത്രമാണ് ശരിയെന്ന് വാദിച്ച് ഇവിടെ ഭീകരത താണ്ഡവമാടുന്നു. ലോകത്തില്‍ നടക്കുന്ന ഭീകരവാദത്തിന്റെ വേരു പോലും കേരളത്തില്‍ നിന്നാണ് എന്നത് ജനത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഭീകരതയ്‌ക്ക് മതമില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ ഭീകരവാദികള്‍ എല്ലാം ഒരു മതത്തില്‍പ്പെട്ടവരാണന്ന സത്യം മൂടിവയ്‌ക്കുന്നു. ലൗജിഹാദില്‍പ്പെടുത്തി പെണ്‍കുട്ടികളെ നശിപ്പിക്കുന്നു. ഇത് സംഘപരിവാറിന്റെ പ്രചരണമെന്ന് പ്രചരിപ്പിച്ചവര്‍ക്കും ഇപ്പോള്‍ സത്യം മനസ്സിലായിരിക്കുന്നു.

ഇത്തരം രാഷ്‌ട്ര വിരുദ്ധ ശക്തികളെ ഇല്ലായ്‌മ ചെയ്യൂവാന്‍ ദേശീയ മൂല്യമുള്ള തലമുറ വളര്‍ന്നു വരണം. ദേശീയ വിദ്യാഭ്യസ പദ്ധതിയിലൂടെ സംഘം ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ധനസമ്പത്തും ബുദ്ധിശക്തിയുമുണ്ടായിരുന്ന കാലത്തു തന്നെയായിരുന്നു നമ്മെ വിദേശികള്‍ അടക്കി ഭരിച്ചത്. ഒരു നാടിന്റെ കരുത്ത് സമ്പത്തിലും ബുദ്ധിജീവികളുടേയും അടിസ്ഥാനത്തിലാണന്നും ചിന്തിച്ചിരുന്നവര്‍ കൂടി ഇത് മനസ്സിലാക്കണം. സംഘടിത ശക്തിയാണ് രാഷ്‌ട്രത്തിന്റെ പ്രാണന്‍.

സമൂഹത്തിനു വേണ്ടി ജീവിക്കാന്‍ പഠിപ്പിക്കുന്നതിന് പകരം ഇന്ന് സ്വന്തം കാര്യത്തിനായി യുവതലമുറയെ പഠിപ്പിക്കുന്നു. ഇത്തരക്കാരാണ് പിന്നീട് സ്വാര്‍ത്ഥമതികളായും അഴിമതിക്കാരായും വളര്‍ന്നു വരുന്നത്. ഇതിന് പരിഹാരമായാണ് സംഘം ദേശഭക്തരായ ജനതയുടെ നീണ്ട നിര രൂപപ്പെടുത്തുന്നത്.

അതിന്റെ തെളിവും രാജ്യം കാണുന്നു. ഒരു കാലത്ത് സൈനികനെ നിഷ്ഠൂരമായി പാക്കിസ്ഥാന്‍ കൊല ചെയ്തപ്പോള്‍ അന്ന് വിലപിച്ച ഭരണാധികാരികളായിരുന്നു രാജ്യം ഭരിച്ചിരുന്നത്. എന്നാല്‍ ഇന്ന് നാം നല്‍കിയ തിരിച്ചടിയില്‍ ഭാരതത്തിന്റെ യശസ് വാനോളം ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. ഡോ. വിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി പ്രചാര മാസ വരിസംഖ്യാ പദ്ധതി വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രനില്‍ നിന്ന് വിനുകുമാര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് ഷിജു സ്വാഗതം പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി ആയിരണക്കിന് സ്വയംസേവകര്‍ പങ്കെടുത്ത പഥസഞ്ചലനവും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.