കണ്ണൂര്‍: ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് കേരള സംസ്ഥാന സെക്രട്ടറിയായി ചമുതലയേറ്റെടുത്ത എ.കെ.സജിത്തിനെ ഇന്ന് അനുമോദിക്കും. വൈകുന്നേരം 3മണിക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കണ്ടി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി.ലത, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അധ്യാപക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട്-ഗൈഡ്‌സ്-ക്ലബ്ബ്-ബുള്‍ബുള്‍ ചുമതലയുള്ള അധ്യാപകര്‍ യൂണിഫോമില്‍ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















