തലശ്ശേരി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎമ്മുകാര്‍ കോടിയേരിയിലും സമീപ പ്രദേശങ്ങളിലും നടത്തിവരുന്ന ബോംബേറ് ഇന്നലെയും തുടര്‍ന്നു. വ്യാഴാഴ്ച രാത്രി വൈകി ബൈക്കിലെത്തിയ സംഘം ബിജെപി പാറാല്‍ ബൂത്ത് കമ്മറ്റി പ്രസിഡണ്ട് തോട്ടോളി സജീവന്റെ വീടിന് നേരെ ബോംബെറിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പുന്നോലിള്ളമാധവ മന്ധിരത്തിന് മുന്നിലെ റോഡിലും മാടപ്പീടിക ഭാഗത്തും ബോബുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എല്ലാ ദിവസവും ഇരുട്ടിന്റെ മറവില്‍ കോടിയേരി, മാടപ്പീടിക, കല്ലില്‍ താഴെ, പാറാല്‍, പുന്നോല്‍ തുടങ്ങിയ ഭാഗങ്ങളിലൊക്കെ സിപിഎം ഏകപക്ഷീയമായി ബോംബേറ് നടത്തിവരികയാണ്. ഇതിനിടെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിപിഎം ശക്തികേന്ദ്രമായ കുട്ടിമാക്കൂല്‍ ഊരാങ്കോട്ട് നിന്ന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ നിരവധി സാധനങ്ങള്‍ കണ്ടെടുത്തത്.
















