പള്ളുരുത്തി: ഇടക്കൊച്ചി കുടിവെള്ള പദ്ധതിയുടെ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ്. എംഎല്‍എമാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂര്‍ മുതല്‍ ഇടക്കൊച്ചി പാലം വരെയുള്ള മൂന്ന് കോടി രൂപയുടെ ജോലികള്‍ ഉടന്‍ ആരംഭിക്കും. ഇടക്കൊച്ചി മുതല്‍ പദ്ധതി പ്രദേശമായ പാമ്പായി മൂലയിലെ വാട്ടര്‍ ടാങ്ക് വരെ പൈപ്പിടുന്നതിനായി അനുവദിച്ചിട്ടുള്ള 4.95 കോടി രൂപ അപര്യാപ്തമായതിനാല്‍ എസ്റ്റിമേറ്റ് പുതുക്കിയ ഭരണാനുമതി നല്‍കും.
വാട്ടര്‍ ടാങ്കിന്റെ മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി ഉേദ്യാഗസ്ഥര്‍ അറിയിച്ചു.
പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ പെരുമാനൂരില്‍ നിന്ന് പൈപ്പിടുന്നതിന് റോഡ് മുറിക്കാന്‍ നിലനില്‍ക്കുന്ന തടസ്സം ഒഴിവാക്കാന്‍ ജനപ്രതിനിധികളുടേയും നഗരസഭ അധികൃതരുടേയും യോഗം വിളിക്കാന്‍ തീരുമാനമായി. ജല വിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ. കുര്യനും ഉേദ്യാഗസ്ഥരും പങ്കെടുത്തു.
















