എടത്വ: ലോക പുഞ്ചിരിദിനത്തില്‍ ഹാജിറ ബീവിക്ക് പുഞ്ചിരിക്കുവാന്‍ വ്യാപാരികള്‍ അവസരമൊരിക്കിയതോടെ നിറപുഞ്ചിരിയുമായി ഹാജിറ കൂട്ടുകാര്‍കൊപ്പം ആടി പാടി.
എടത്വ സെന്റ് അലോഷ്യസ് എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹാജിറ. ജന്മനാ കാലിന്റെ ചലന ശേഷി നഷ്ടപെട്ട് കഴിയുന്ന ഹാജിറയ്‌ക്ക് പുറം ലോകം കാണുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുവാനും വീല്‍ ചെയര്‍ നല്‍കണമെന്ന സ്‌കൂള്‍ അധികൃതരുടെ അപേക്ഷ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റ് ഏറ്റെടുക്കുകയായിരുന്നു.
തങ്ങളുടെ കൂട്ടുകാരിയായ ഹാജിറ ബീവിയ്‌ക്കായി കൊണ്ടുവന്ന സ്‌നേഹസമ്മാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കൈമാറി. കൂട്ടുകാരിക്ക് സന്തോഷം നല്‍കുന്നതിനായി വിദ്യാര്‍ത്ഥികള്‍ പാട്ട്, ഡാന്‍സ്, പ്രസംഗം തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
വ്യാപാരി വ്യാവസായി ഏകോപന സമിതി കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ എം. പോള്‍ വീല്‍ചെയര്‍ കുട്ടിയുടെ മാതാവ് സെയ്തലി ഫാത്തിമയെ ഏല്‍പ്പിച്ചു.
















