ഹരിപ്പാട്: ഭാരതത്തിന്റെ ശക്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനുവേണ്ടി മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തില്‍ ഇന്നലെ നൂറുംപാലും വഴിപാട് നടന്നു. പ്രധാനമന്ത്രിയുടെ നാളായ അനിഴം നക്ഷത്രത്തില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന എം.ജി. വാസുദേവന്‍ നമ്പൂതിരിയാണ് നാഗദൈവങ്ങളുടെ പ്രീതിയ്‌ക്കായി വഴിപാട് നടത്തിയത്.
പ്രമുഖനായ ഒരു ദൈവജ്ഞനെക്കണ്ട് രാഷ്‌ട്രത്തിനും പ്രധാനമന്ത്രിക്കും കൂടുതല്‍ ശക്തിനല്‍കാന്‍ ജ്യോതിശാസ്ത്രവിധിപ്രകാരം ക്ഷേത്രത്തില്‍ കൂടുതല്‍ വഴിപാട് നടത്തണമെന്നാണ് വാസുദേവന്‍ നമ്പൂതിരിയുടെ ആഗ്രഹം. പ്രധാനമന്ത്രി മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തണമെന്നും ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.
















