ബൊളോന (ഇറ്റലി): ഒളിമ്പിക്‌സിലെ നിരാശാജനകമായ പ്രകടനം മറന്ന് ജീതു റായ്‌ക്ക് ഷൂട്ടിങ് ലോകകപ്പില്‍ വെള്ളി. 50 മീറ്റര്‍ പിസ്റ്റളില്‍ 188.8 പോയിന്റ് നേടിയാണ് ജീതു മെഡല്‍ പട്ടികയില്‍ ഇടം നേടിയത്.
ചൈനയുടെ വെയ് പാങ്ങിന് (190.6) സ്വര്‍ണം. ഇറ്റലിയുടെ ഗ്യൂസെപ്പെ ജിയോര്‍ഡാനൊ വെങ്കലം നേടി.
റിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ജീതുവെങ്കിലും, തീര്‍ത്തും നിരാശപ്പെടുത്തി. ലോകകപ്പില്‍ ഇത് രണ്ടാം വെള്ളി. കഴിഞ്ഞ തവണ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍.
















