കാണ്‍പൂര്‍: നാളെ തുടങ്ങുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ കളിക്കില്ല. പുറംവേദനയെത്തുടര്‍ന്ന് ഒഴിവാകല്‍.
ഷര്‍ദുല്‍ താക്കൂര്‍ പകരക്കാരന്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ ഭുവനേശ്വറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാമത്തേതില്‍ ഒന്നും വിക്കറ്റെടുത്തു. താരം. ബാറ്റ് കൊണ്ടും സംഭാവന നല്‍കി. ടെസ്റ്റ് ടീമില്‍ നിന്ന് മടങ്ങുന്ന രണ്ടാമത്തെ പേസറാണ് ഭുവനേശ്വര്‍. ചിക്കുന്‍ഗുനിയ മൂലം ഇഷാന്ത് ശര്‍മ പരമ്പര തുടങ്ങും മുന്‍പേ ഒഴിവായിരുന്നു.
രണ്ടാം തവണയാണ് ഷര്‍ദുല്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടീമിലിടം കണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിച്ചില്ല ഇദ്ദേഹം.
















