മുംബൈ: ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവരെ ഒഴിവാക്കി. ഇവര്‍ക്ക് വിശ്രമം അനുവദിക്കുന്നുവെന്ന് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ്. ഒരു വര്‍ഷത്തിനു ശേഷം സുരേഷ് റെയ്‌നെ തിരികെയെത്തി. എം.എസ്. ധോണി നായകനായി തുടരും.
ടെസ്റ്റ് പരമ്പരയ്‌ക്കിടെ പരിക്കേറ്റ ശിഖര്‍ ധവാനും ടീമിലില്ല. മന്‍ദീപ് സിങ്ങിനെയാണ് പകരം പരിഗണിക്കുന്നത്. ഷാമി കൂടി ഒഴിവായതോടെ, ഉമേഷ് യാദവ് മാത്രമാണ് മുന്‍നിര പേസര്‍. ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കൂട്ട്. സ്പിന്‍ വിഭാഗം അമിത് മിശ്ര നയിക്കും. ജയന്ത് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരുമുണ്ട്. അഞ്ചു മത്സര ഏകദിന പരമ്പര 16ന് തുടങ്ങും.
ടീം: എം.എസ്. ധോണി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്‍ദീപ് സിങ്, കേദാര്‍ യാദവ്.
















