കളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നിമിന്റെ മരണവുമായി ബന്ധപ്പെട്ട് ഗവ.മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്ജ്, ഒന്നാം വര്‍ഷ പി.ജി മെഡിസിന്‍ വിദ്യാര്‍ത്ഥി ഡോ.ബിനോ ജോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷംനയെ പരിശോധിച്ച ഡോ.ജില്‍സിനേയും വാര്‍ഡിന്റെ ചുമതല ഉണ്ടായിരുന്ന ഡോ.ബിനോയേയും സസ്‌പെന്‍ഡ് ചെയ്തത്.
















